JHL

JHL

സാമൂഹ്യക്ഷേമ പെൻഷൻ മസ്റ്ററിംഗ് തീയതി നീട്ടണം;എ.കെ.എം അഷ്റഫ് എം.എൽ.എ

ഉപ്പള(www.truenewsmalayalam.com) : സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള   മസ്റ്ററിംഗ് ഇന്ന് (31- 7 - 2023 ) അവസാനിക്കുന്ന സാഹചര്യത്തിൽ ഒരു മാസം കൂടി സമയം നീട്ടണമെന്നാവശ്യപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ , തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവർക്ക് മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് നിവേദനം നൽകി.

ജൂലായ് മാസത്തിലെ ശക്തമായ മഴ കാരണം  പലർക്കും അക്ഷയ കേന്ദ്രങ്ങളിലെത്താനോ വൈദ്യുതി , ഇന്റർനെറ്റ് സൗകര്യങ്ങളില്ലാത്ത സാങ്കേതിക കാരണങ്ങളാൽ മസ്റ്ററിംഗ് നടത്താൻ കഴിഞ്ഞിട്ടില്ല. സമയം നീട്ടി നൽകിയില്ലെങ്കിൽ അർഹരായ പല ഗുണഭോക്താക്കളും പുറത്താകുമെന്നും ഓഗസ്റ്റ് 31 വരെ മസ്റ്ററിംഗിന് സമയം ദീർഘിപ്പിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.


No comments