എം.ആർ കോളേജ് ഉപ്പളയിൽ; ഫാഷൻ ഡിസൈനിങ് ടീച്ചേഴ്സ് ട്രെയിനിങ് ക്ലാസുകൾ ആരംഭിച്ചു
ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിൽ എം.ആർ കോളേജ് ഫാഷൻ ഡിസൈനിങ് ടീച്ചേഴ്സ് ട്രെയിനിങ് ക്ലാസുകൾ ആരംഭിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫാത്തിമത്ത് സുഹറ അധ്യക്ഷതവഹിച്ചു. കോളേജ് പ്രിൻസിപ്പൽ റഫീഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ, ടീച്ചേഴ്സ് ട്രെയിനിങ്
എച്ച് ഓ ഡി അപ്പണ്ണ മാസ്റ്റർ, ഡയറക്ടർ ആയിഷ അബ്സീന, വൈസ് പ്രിൻസിപ്പാൾ ഫർസാന ആശംസകൾ അറിയിച്ചു.
ഫാഷൻ ഡിസൈനിങ് എച്ച് ഓ ടി മുനവ്വിറ നന്ദി അറിയിച്ചു.
ടീച്ചേഴ്സ് ട്രെയിനിങ് ഫാഷൻ ഡിസൈനിങ് നഴ്സിംഗ് തുടങ്ങിയ കോഴ്സുകൾക്ക് ജൂലൈ 30 വരെ അഡ്മിഷൻ നേടാവുന്നതാണ്.
Post a Comment