വിലക്കയറ്റം രൂക്ഷം- ദുരിതം പേറി പൊതുജനം; പ്രതിഷേധവുമായി മൊഗ്രാൽ ദേശീയവേദി.
അവശ്യ സാധനങ്ങളുടെ രൂക്ഷമായ വിലവർദ്ധനവ് മൂലം, സാധരണക്കാർ ദുരിതം പേറി ദൈനംദിന ജീവിതം തള്ളിനീക്കുമ്പോഴും ഒന്നും അറിയാത്ത മട്ടിൽ പ്രതിപക്ഷം മൗനം പാലിക്കുന്നത് ആശങ്കയുണ്ടാക്കുന്നതും പ്രതിഷേധാർഹവുമാണ്.
ഗ്യാസ് സിലിണ്ടറിനും കോഴിയിറച്ചിക്കും മത്സ്യങ്ങൾക്കുമൊപ്പം പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും കുത്തനെ വില കൂട്ടിയത് ജനജീവിതത്തെ ഏറെ ബാധിച്ചിട്ടുണ്ട്.
ഓണവിപണി മുന്നിൽക്കണ്ടുള്ള പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടി ഉണ്ടായില്ലെങ്കിൽ അവശ്യസാധനങ്ങളുടെ വില ഇനിയും വർധിക്കാനാണ് സാധ്യത.
ഒരു ഭാഗത്ത് വൈദ്യുതി ചാർജിന്റെയും നികുതി വർദ്ധനവിന്റെയും ഷോക്കിലാണ് സാധാരണക്കാർ. ഇതിനിടയിലാണ് ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള അവശ്യസാധനങ്ങളുടെ വില കയറ്റം. ഇതെല്ലാം മൂലം നട്ടെല്ലൊടിഞ്ഞ അവസ്ഥയിലാണ് പൊതുജനം.
വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടൽ വേണമെന്ന് വിലവിവരം സൂചിപ്പിച്ച പ്ലക്കാർഡുകളേന്തി മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ നടത്തിയ പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.
പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്‌മാൻ, ജന. സെക്രട്ടറി ടി.കെ ജാഫർ, ട്രഷറർ മുഹമ്മദ് കെ.പി, സെക്രട്ടറി എം.വിജയകുമാർ, അഷ്‌റഫ് പെർവാഡ്, അബ്ദുല്ലകുഞ്ഞി നടുപ്പളം, അഷ്‌റഫ് സാഹിബ്, എച്ച്. എം കരീം,മുഹമ്മദ് കുഞ്ഞി ടൈൽസ് തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment