JHL

JHL

ബസിൽ കടത്തുകയായിരുന്ന കുഴൽപ്പണവുമായി കർണ്ണാടക സ്വദേശിയെ മഞ്ചേശ്വരം എക്സൈസ് പിടിക്കൂടി.

 

ഹൊസങ്കടി(www.truenewsmalayalam.com) : ബസിൽ കടത്തുകയായിരുന്ന കുഴൽപ്പണവുമായി കർണ്ണാടക  സ്വദേശിയെ മഞ്ചേശ്വരം എക്സൈസ് പിടിക്കൂടി.

ഉത്തര കര്‍ണാടക സ്വദേശി പ്രകാശ് വിനയ് ഷേട്ടു (41) 41.78 ലക്ഷം രൂപയുമായി മഞ്ചേശ്വരം എക്‌സൈസിന്റെ പിടിയിലായത്.

 മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസില്‍ കുഴല്‍ പണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ പരിശോധന നടത്തിയപ്പോഴാണ് സീറ്റിനടിയില്‍ ബാഗിലാക്കി സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയത്.

 പ്രകാശ് വിനയ് ഷേട്ടുവിനെ എക്‌സൈസ് സംഘം ചോദ്യം ചെയ്തപ്പോള്‍ ബസ് കാസര്‍കോട്ടോ കാഞ്ഞങ്ങാട്ടോ എത്തുമ്പോള്‍ ഫോണ്‍ വിളിക്കുന്നയാള്‍ക്ക് പണം കൈമാറണമെന്നാണ് തനിക്ക് ലഭിച്ച നിര്‍ദ്ദേശമെന്നാണ് പറഞ്ഞത്. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.യൂനസ്, വി.വി. പ്രസന്നകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് ബാബു, ജനാര്‍ദ്ദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഞ്ചുനാഥന്‍, മുഹമ്മദ് ഇജാസ്, അഖിലേഷ് എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

No comments