ഓട്ടോറിക്ഷാ അപകടത്തെ തുടർന്ന് യുവാവ് മരിച്ചു.
ബന്തിയോട്(www.truenewsmalayalam.com) : ഓട്ടോറിക്ഷാ അപകടത്തെ തുടർന്ന് യുവാവ് മരിച്ചു. ഞായറാഴ്ച രാവിലെ ബന്തിയോട് പെർമുദെയിൽ ഉണ്ടായ അപകടത്തിൽ ചേവാർ മീത്തടുക്കയിലെസി എച് പ്രകാശ് എന്ന കിഷോർ (34) ആണ് മരിച്ചത്.
ചേവാർ സ്റ്റാൻഡിലെ ഓടോറിക്ഷ ഡ്രൈവറായിരുന്നു.രാവിലെ 11 മണിയോടെ യാത്രക്കാരനെ ഇറക്കി മടങ്ങുന്നതിനിടെ പ്രകാശ് ഓടിച്ച ഓടോറിക്ഷ റോഡിന് സമീപം സ്ഥാപിച്ചിരുന്ന ഇന്റർലോക് കല്ലുകളിൽ ഇടിച്ച് മറിയുകയായിരുന്നു.
പ്രദേശവാസികൾ പ്രകാശിനെ ഉടൻ പുറത്തെടുത്ത് ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment