കാസർകോട് ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കണം; റസാഖ് പാലേരി
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരിയുടെ കേരള പര്യടനത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് കോ- ഓപറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന സാമൂഹ്യനീതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ബജറ്റിൽ ആവശ്യമായ തുക നീക്കിവെക്കണം. ജില്ലയുടെ വികസനം യാഥാർത്ഥ്യമാക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും കൂട്ടായ് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗമത്തിൽ വിവിധ സാമുദായിക സാമൂഹ്യ സംഘടനാ നേതാക്കൾ പങ്കെടുത്തു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ, അൻസാർ അബൂബക്കർ, രേഷ്മ കരിവേടകം, മധു പരപ്പച്ചാൽ, ബാബു ജോസഫ്, പി.പി ബാബു, കെ.കരുണാകരൻ, ഷാജു പടന്ന, ഗോവിന്ദൻ മേലത്ത് വാസന്തി ഹൊസങ്കടി, എം.ആർ പവിത്രൻ, പ്രവീൺ, ജ്യോതിലാഷ്, വിനീത്, ഹമീദ് മേലാങ്കോട്, ടി.കെ അഷ്റഫ്, മഹമൂദ് പള്ളിപ്പുഴ, ഹമീദ് കക്കണ്ടം എന്നിവർ സംസാരിച്ചു. സി.എച്ച് മുത്തലിബ് സ്വാഗതവും സി.എച്ച് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Post a Comment