ജില്ലയിൽ റെഡ് അലർട്ട് തുടരുന്നതിനാൽ വെള്ളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കാസർഗോഡ്(www.truenewsmalayalam.com) : ജില്ലയിൽ റെഡ് അലർട്ട് തുടരുന്നതിനാൽ തുടർച്ചയായ നാലാം ദിവസവും ജില്ലാ കലക്ടർ കെ.ഇമ്പാശേഖർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടാകില്ല.
സ്കൂളുകളിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ, ചുറ്റുമതിൽ പഴയ ക്ലാസ് റൂമുകൾ തുടങ്ങിയവ പിടിഎ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ നാളെ തന്നെ വീണ്ടും പരിശോധിക്കുകയും അടുത്ത പ്രവർത്തി ദിനം സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കി എന്ന് ഉറപ്പുവരുത്തേണ്ടത് ആണ് എന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.
Post a Comment