കുമ്പളയിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കണം; എൻ.സി.പി
കുമ്പള(www.truenewsmalayalam.com) : ആയിരക്കണക്കിന് വിദ്യാർത്ഥികളും യാത്രക്കാരും നിരവധി ബസ്സുകളും നിത്യേന വന്നുപോകുന്ന കുമ്പള ടൗണിൽ വിദ്യാർത്ഥികളും യാത്രക്കാരും കാറ്റുംമഴയിലും നനഞ്ഞു കൊണ്ടാണ് യാത്രക്കാർ ബസ് കയറാൻ നെട്ടോട്ടമോടുകയാണ് യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതെ ബസുകളിൽ കയറാൻ സൗകര്യം ലഭിക്കുന്ന രീതിയിൽ ആധുനിക രീതിയിലുള്ള ബസ്റ്റാൻ്റ് കുമ്പളയിൽ നിർമ്മിക്കണമെന്ന് എൻ സി പി കുമ്പള മണ്ഡലം കമ്മിറ്റി കുമ്പള ഗ്രാമപഞ്ചായത്ത് ഭരണ സമിതിയോട് അഭ്യർത്ഥിച്ചു
യാത്രക്കാർക്ക് ബസ്റ്റാന്റും ബാത്റൂമും ആവശ്യമായ മറ്റ് സൗകര്യങ്ങളും ഒന്നുമില്ലാത്ത പഞ്ചായത്തായി കുമ്പള പഞ്ചായത്ത് മാറുകയാണ് കുമ്പള പഞ്ചായത്ത് ഭരണസമിതിയുടെ പരാജയമാണ് ഇത്ചൂണ്ടിക്കാണിക്കുന്നത് പ്രസ്തുത വിഷയത്തിൽ അടിയന്തിരമായുംതീരുമാനം ഉണ്ടായില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് എൻ സി പി നേതൃത്വം നൽകുമെന്ന് എൻ സി പി കുമ്പള മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി
കുമ്പള മണ്ഡലം പ്രസിഡണ്ട് ഖാലിദ് ബമ്പറാണഅധ്യക്ഷത വഹിച്ചു ജില്ലാഎക്സ്ക്യൂട്ടീവ് അംഗം കദീജ മൊഗ്രാൽ ഉദ്ഘാടനംചെയ്തു. ജംഷാദ് മൊഗ്രാൽ. നവീൻ, മിഷാൽ' സുരേന്ദ്രൻ, മുഹമ്മദ് ആനബാഗിലു, പ്രമോദ്. തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ബാസ് മൊഗ്രാൽ സ്വാഗതവു.
മിസിരിയ കളത്തൂർ നന്ദിയും പറഞ്ഞു
Post a Comment