JHL

JHL

മണിപ്പൂർ കൃസ്ത്യൻ വംശ ഹത്യ; വെൽഫെയർ പാർട്ടി പ്രധാനമന്ത്രിയുടെയും മണിപ്പൂർ മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു.

കുമ്പള(www.truenewsmalayalam.com)  : പ്രധാനമന്ത്രിയുടെയും മണിപ്പൂർ മുഖ്യമന്ത്രിയുടെയും കാർമ്മികത്വത്തിൽ നടക്കുന്ന മണിപ്പൂർ കൃസ്ത്യൻ വംശ ഹത്യയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി കോലം കത്തിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിംഗിന്റെയും കോലങ്ങൾ ആണ് വെൽഫെയർ പാർട്ടി പ്രവർത്തകർ കത്തിച്ചത്. 

ജില്ലാ സെക്രെട്ടറി അബ്ദുല്ലത്തീഫ് കുമ്പള ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സാഹിദ ഇല്യാസ്, ഫൗസിയ സിദ്ദീഖ്, സഹീറ ലത്തീഫ്  എന്നിവർ സംസാരിച്ചു.

വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.പി അസ്ലം അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റിയംഗങ്ങളായ വിജയ കുമാർ, മൂസ മൂവ്വം, ലത്തീഫ്, മൊയ്തീൻ, സുധാകർ തുടങ്ങിയവർ നേതൃത്വം നൽകി. ബി എം അബ്ദുല്ല നന്ദി പറഞ്ഞു.



No comments