അവകാശ നിഷേധത്തിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ എസ്.ഇ.യു പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.
കാസറഗോഡ്(www.truenewsmalayalam.com) : സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്തപ്പെൻഷൻ പദ്ധതി പിൻവലിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ ലഭ്യമാക്കുക, മെഡിസെപ്പ് കുറ്റമറ്റതാക്കുക
12-ാം ശമ്പളക്കമ്മീഷനെ ഉടൻ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ് .ഇ.യു ജില്ലാ കമ്മിറ്റി കാസറഗോഡ് സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.
സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ.എ.റഹിമാൻ നെല്ലിക്കട്ട അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് മെമ്പർമാരായ ഒ.എം.ഷഫീക്ക്,ടി.സലിം, സംസ്ഥാന കൗൺസിലർ നൗഫൽ നെക്രാജെ പ്രസംഗിച്ചു.
സെക്രട്ടറി കെ എൻ പി.മുഹമ്മദലി സ്വഗതവും ട്രഷറർ ഒ.എം ഷിഹാബ് നന്ദിയും പറഞ്ഞു. പി.സിയാദ്, മുസ്തഫ.കെ.എ, ഷാക്കിർ നങ്ങാരത്ത്, അഷ്റഫ് അത്തൂട്ടി, അസൈനാർ ഹിദായത്ത് നഗർ അഷ്റഫ് കല്ലങ്കെ , ഇക്ബാൽ ടി.കെ തുടങ്ങിയവർ പ്രതിഷേധ സംഗമത്തിനും പ്രകടനത്തിനും നേതൃത്വം നൽകി.
Post a Comment