JHL

JHL

ഇൻകാസ് കാസർഗോഡ് ഫുട്ബോൾ ജഴ്‌സി പ്രകാശനം ചെയ്തു.

കാസർഗോഡ്(www.truenewsmalayalam.com) : ഇൻകാസ്   ഖത്തർ കാസർഗോഡ് ജില്ലാ ഫുട്ബോൾ ടീമിന്‍റെ ജഴ്സി പ്രകാശനം പ്രശസ്ത എഴുത്തുകാരിയും ചിന്തകയുമായ സുധ മേനോൻ ഇൻകാസ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് ശഫാഫ് ഹാപ്പാ, ജില്ലാ ഫുട്ബോള്‍ ടീം മാനേജർ അശ്രഫ് നീലേശ്വരം, ഐമാക്സ് ഡയറക്ടർ മുനീർ കാസർഗോഡ് എന്നിവർക്ക് നൽകി നിര്‍വ്വഹിച്ചു.

 ഐസിസിയില്‍ വെച്ച് നടന്ന പ്രകാശന   ചടങ്ങിൽ ഐസിസി പ്രസിഡന്റ് എ പി. മണികണ്ഠൻ,  ഐസിബിഎഫ്  പ്രസിഡണ്ട് ഷാനവാസ്‌ ബാവ, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ. അഡ്വൈസറി ബോർഡ് ചെയർമാൻ. ജോപ്പച്ചൻ തെക്കെക്കുറ്റ്, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ. കെഎംസിസി ജനറൽ സെക്രട്ടറി സലിം നാലകത്ത്, ഐസിബിഎഫ് അഡ്വൈസറി  ചെയർമാൻ എസ്‌ എ എം  ബഷീർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ലത്തീഫ് കാസർഗോഡ്, ഇൻകാസ്  കാസർഗോഡ് ജില്ലാ ഭാരവാഹികള്‍ എന്നിവർ സംബന്ധിച്ചു. ഖത്തറിലെ ബിസിനസ്സ് സംരഭകരായ 

ഐമാകസ് ഗ്രൂപ്പാണ്  ടീമിനെ രണ്ട് വര്‍ഷത്തേക്ക്  സ്പോൺസർ ചെയ്തത്.  


No comments