JHL

JHL

ശംസുൽ ഉലമ നൂറ്റാണ്ടിന്റെ മുജദ്ദിദ്; യു.എം അബ്ദുൽറഹ്മാൻ മുസ്ലിയാർ

ഉപ്പള(www.truenewsmalayalam.com) : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രഗത്ഭ നേതാവായിരുന്ന  ശംസുൽ ഉലമ ഈ നൂറ്റാണ്ടിന്റെ മുജദിദ് തന്നെയാണെന്ന് സമസ്ത ഉപാധ്യക്ഷൻ യു.എം അബ്ദുൽറഹ്മാൻ മുസ് ലിർ പറഞ്ഞു.

ശംസുൽ ഉലമയുടെ പേരിലുള്ള സ്മാരകങ്ങൾ അറിവ് നൽകുന്ന വിളക്ക് മാടങ്ങൾ ആകണമെന്നും,ഷിറിയകുന്നിലെ സമസ്തയുടെ പ്രവർത്തകർ സ്ഥാപിച്ച ശംസുൽ ഉലമ ഇസ് ലാമിക് സെൻ്റർ അതിനു മാതൃകയാണെന്നും അദേഹം  കൂട്ടിച്ചേർത്തു.

ഷിറിയകുന്നിൽ പ്രവർത്തിക്കുന്ന ശംസുൽ ഉലമ ഇസ് ലാമിക് സെന്ററിന്റെ ആധാരം സെന്റർ ചെയർമാൻ അബ്ബാസ് ഓണന്തയിൽ നിന്ന് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദേഹം.

സമസ്ത ജില്ല ജന: സെക്രട്ടറി പി. വി. അബ്ദുൽ സലാം ദാരമി ആലംപാടി പ്രാർത്ഥന നടത്തി. ഇബ്രാഹിം മുണ്ട്യത്തടുക്ക, മൊയ്തീൻ കുട്ടി, സീമാൻ മഹമൂദ് ഇബ്രാഹിം, അന്തുഞ്ഞി ഹാജി, ഹസൈനാർ സീദി കട്ടം, മറിയകുന്നിൽ, മുഹമ്മദ് മേർക്കള എന്നിവർ സംബന്ധിച്ചു 

പടം.ശംസുൽ ഉലമ ഇസ് ലാമിക് സെന്ററിന്റെ ആധാരം സമസ്ത വൈസ് പ്രസിഡൻ്റ് യു.എം അബ്ദുൽ റഹ്മാൻ മുസ് ലിയാർ  സെൻ്റർ ചെയർമാൻ അബ്ബാസ് ഓണന്തയിൽ നിന്ന് സ്വീകരിക്കുന്നു

No comments