കുമ്പള സ്വദേശി ഭാര്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
കുമ്പള(www.truenewsmalayalam.com) : കുമ്പള സ്വദേശിയെ ഭാര്യവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വീടിന്റെ രണ്ടാം നിലയിലാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കുമ്പള ബദ്‌രിയ നഗറിലെ സുലൈമാന്റെ മകന്‍ മുഹമ്മദ് റിയാസ് (39) ആണ് മരിച്ചത്. കുമ്പളയിൽ ജീപ്പ് ഡ്രൈവറായിരുന്നു ഇദ്ദേഹം.
ഷിറിയയിലെ ഭാര്യ സൈനബത്തുല്‍ സെക്കീനയുടെ വീടിന്റെ രണ്ടാം നിലയില്‍ ഫാനില്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കുമ്പള പൊലീസ് കേസെടുത്തു അന്വേഷിക്കുന്നു.
ഭാര്യമാർ: അസ്മ, സകീന.
മക്കൾ: സുലൈ റൈഹാൻ, റിസ്‌വാൻ, ഹബീബ് റഹ്‌മാൻ, ശാസിൽ.
സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, സൈഫുദ്ദീൻ, ഫൗസിയ, സാഹിറ, അൻസാർ.
Post a Comment