കുമ്പളയിൽ ഹൃദ്യം പദ്ധതിയിൽ രോഗം അതിജീവിച്ച കുട്ടികളുടെ കുടുംബ സംഗമം നവ്യാനുഭവമായി
രോഗം അതിജീവിച്ച കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവങ്ങൾ പങ്കുവെച്ചും,ആടിയും,പാടിയും,കുടുംബസംഗമത്തിൽ പങ്കെടുത്തു.
പരിപാടി മെഡിക്കൽ ഓഫീസർ ഡോ: കെ. ദിവാകരറൈ ഉദ്ഘാടനം ചെയ്തു.ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു.
കുമ്പള,പുത്തിഗെ,മധൂർ ഗ്രാമ പഞ്ചായത്തുകളിലെ 30 കുട്ടികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
ജില്ലയിൽ ഹൃദ്യം പദ്ധതിവഴി ആദ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയമായ 15 വയസ്സുള്ള അഫ്ര മെഹറിനും,2വയസ്സുള്ള അബൂബക്കർ നസീലും സംഗമത്തിൽ പങ്കെടുത്തു.
കുട്ടികളിലെ വലിയൊരു ശതമാനം ഹൃദ്രോഗവും അപകടകരമാകുന്നത് സമയബന്ധിതമായി ചികിത്സ ലഭിക്കാത്തപ്പോഴാണ്. ജന്മനായുള്ള ഹൃദ്രോഗം യഥാസമയം കണ്ടെത്തി സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ഹൃദ്യം. നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് സർക്കാർ ഹൃദ്യം പദ്ധതിയ്ക്ക് രൂപം നൽകിയിട്ടുള്ളത്. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പ്രസവം മുതലുള്ള തുടർ ചികിത്സകൾ പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കും. സ്വകാര്യ മേഖലയും പങ്കാളികളായതിനാല്‍ അത്യാഹിത സ്വഭാവമുള്ള കേസുകളില്‍ ഒഴിവുള്ള ആശുപത്രി കണ്ടെത്തി 24 മണിക്കൂറിനകം ശസ്ത്രക്രിയ നടത്താന്‍ സാധിക്കും. കുട്ടികളെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നതിന് സൗജന്യ ഐ.സി.യു. ആംബുലൻസ് സംവിധാനവും ലഭ്യമാണ്. ആയിരം കുഞ്ഞുങ്ങളില്‍ 8 പേര്‍ക്ക് ഹൃദ്രോഗ സാധ്യതയുണ്ടെന്നാണ് കണക്ക്.
ജനറൽ ആശുപത്രി കുട്ടികളുടെ വിദഗ്ദ ഡോ:പ്രീമ,ബ്ലോക്ക് പി.ആർ.ഒ കീർത്തി ടി.വി,നഴ്സിംഗ് ഓഫീസർ ബിന്ദു ജോജി,ആർബി എസ്കെ നഴ്സുമാരായ രേഖ,രുഗ്മാവതി,ജിഷ,കാവ്യപ്രകാശ്,ഭഗീരഥി എന്നിവർ പ്രസംഗിച്ചു.വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
Post a Comment