വെള്ളക്കെട്ട് ഒഴിവാക്കാൻ കൊപ്പളം അഴിമുഖം തുറന്നു പ്രദേശവാസികൾ.
കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന തോരാത്ത മഴയിൽ മൊഗ്രാൽ നാങ്കി കടപ്പുറം, ഗാന്ധിനഗർ, കൊപ്പളം പ്രദേശങ്ങളിലെ അമ്പതോളം വീടുകളാണ് വെള്ളക്കെട്ട് ഭീഷണിയിലായത്. "സന്ദർശനം'' നടത്തിപ്പോകുന്ന അധികൃതരെ അറിയിക്കാതെയും, കാത്തുനിൽക്കാതെയും തന്നെ പ്രദേശവാസികൾ സംഘടിച്ച് കൊപ്പളം അഴിമുഖം തുറന്നു വിടുകയായിരുന്നു.ഇത് വെള്ളക്കെട്ട് നേരിയ തോതിലെങ്കിലും കുറയാൻ സഹായകമായി.
കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി പ്രസ്തുത പ്രദേശങ്ങളിൽ അമ്പതോളം കുടുംബങ്ങൾ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുകയാണ്.ശാശ്വതമായ പരിഹാരം കാണാൻ ഇതുവരെ അധികൃതർക്ക് ആയിട്ടില്ല. മഴ കനക്കുന്നതോടെ വീടുകൾക്ക് ചുറ്റും വെള്ളക്കെട്ട് അനുഭവപ്പെടുകയും,ചില വീടുകളിൽ വെള്ളം കയറുകയും, പിഞ്ചുകുട്ടികൾ അടക്കം സ്കൂൾ -മദ്രസ വിദ്യാർത്ഥികൾക്ക് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുമാണ് ഉണ്ടാകുന്നത്.കക്കൂസ് കുഴികൾ വെള്ളത്തിൽ മുങ്ങുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നുണ്ട്, കിണറുകളിലെ ശുദ്ധജലവും മലിനമാകുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടെയാണ് അതികൃതരുടെ ഇടപെടൽ ഉണ്ടാവാത്തതും.
അഴിമുഖം മുറിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ സികെ അബൂബക്കർ, സിഎച്ച് സിദ്ദീഖ്, ബി കെ അഷ്റഫ്, അബ്ബാസ് സികെ, അബ്ദുല്ല മൻട്ടി, സാദിഖ് കൊപ്പളം, ജലീൽ, മൂസ, ജലീൽ സിഎം, ഹനീഫ് സികെ എന്നിവർ നേതൃത്വം നൽകി.
🔥
ReplyDelete