JHL

JHL

തെരുവുനായ ശല്യം തുടരുന്നു; മൊഗ്രാലിൽ 5 ആടുകളെ നായ്ക്കൂട്ടം കൂട്ടിൽ കയറി കടിച്ചു കൊന്നു.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിൽ വളർത്തുമൃഗങ്ങളോടുള്ള തെരുവ് നായ്ക്കളുടെ വിളയാട്ടം അവസാനിക്കുന്നില്ല.ചളിയങ്കോട് റോഡിലെ മുഹമ്മദിന്റെ  വീട്ടിലെ 5 ആടുകളെയാണ് ഇന്ന് വെളുപ്പിന്  നായ്ക്കൂട്ടം കൂട്ടിൽ കയറി കടിച്ചു കൊന്നത്.ആട്ടിൻ കൂട്ടിന്റെ മതിൽ ചാടി കടന്ന് അകത്തു കയറിയാണ് നായ്കൂട്ടം അതിക്രമം കാട്ടിയത്. ചെറിയൊരു വരുമാനമാർഗമായിരുന്നു മുഹമ്മദിന്റെ കുടുംബത്തിന് ആടുവളർത്തൽ എന്നത്. ഇതിനെയാണ് നായ്ക്കൾ കടിച്ചു കൊന്ന് കുടുംബത്ത ദുരിതത്തിക്കിയിരിക്കുന്നത്  

 കഴിഞ്ഞ ഏതാനും ദിവസം മുമ്പ് മൊഗ്രാലിലെ തന്നെ മറ്റു പ്രദേശങ്ങളിലും വളർത്തുമൃഗങ്ങളോട് നായ്ക്കൂട്ടങ്ങളുടെ  സമാനമായ പരാക്രമണം ഉണ്ടായിരുന്നു. ഇവിടെ ആടുകളെയും കോഴികളെയും കടിച്ചു കൊന്നിരുന്നു.. ജില്ലയിൽ തന്നെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ സമാനമായ സ്ഥിതിവിശേഷമുണ്ട്.

 മൊഗ്രാൽ ഇപ്പോൾ നായ്ക്കൂട്ടങ്ങളുടെ വിരഹ കേന്ദ്രമാണ്. പേരാൽ, റഹ്മത്ത് നഗർ, കൊപ്പളം, വലിയ നാങ്കി, ചളിയങ്കോട് പ്രദേശങ്ങിലാണ് നായ ശല്ല്യം രൂക്ഷമായിട്ടുള്ളത്. കഴിഞ്ഞ വർഷവും വളർത്തുമൃഗങ്ങളോട് സമാനമായ പരാക്രമം ഉണ്ടായിട്ടുണ്ട്.നായിക്കൂട്ടങ്ങളുടെ പരാക്രമം തുടരുന്നതിനാൽ സ്കൂൾ- മദ്രസയിലേക്ക് പോകുന്ന കുട്ടികളും ഇപ്പോൾ ഭയാശങ്കയിലാണ്.തെരുവ് നായ്ക്കളെ കൊല്ലാൻ സുപ്രീംകോടതിയിൽ അനുമതി തേടിയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഹരജി കളിൽ  തീരുമാനമായിട്ടില്ല. അടുത്തമാസം പരിഗണിക്കാനി രിക്കുകയുമാണ്.ഇതിനിടയിൽ നായ ശല്ല്യം കൂടി വരുന്നത് ജനങ്ങളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.

 അതിനിടെ അക്രമകാരികളായ തെരുവുനായ്ക്കളെ കുറിച്ച് പൊതുജനങ്ങളിൽ നിന്ന്  കലക്ടർമാർക്ക് പരാതി ലഭിച്ചാൽ സിആർപിസി 133 പ്രകാരം ഉചിത നടപടി സ്വീകരിക്കാമെന്നാണ്  സർക്കാർ നിലപാട്. മൊഗ്രാലിൽ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കൂട്ടത്തിന്റെ പരാക്രമം രൂക്ഷമായ സാഹചര്യത്തിൽ നായ്ക്കളെ പിടിച്ചുകെട്ടാൻ കുമ്പള ഗ്രാമ പഞ്ചായത്ത് അടിയന്തിര നടപടി  സ്വീകരിക്കണമെന്നും, വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.



No comments