JHL

JHL

മണിപ്പൂറും ഗുജറാത്തും ആവർത്തിക്കാതിരിക്കാൻ മതേതരത്വ പാർട്ടികളിൽ നിന്നും എല്ലായിടത്തും മുൻകരുതലുകൾ ഉണ്ടാകണം; പിഡിപി

ഉപ്പള(www.truenewsmalayalam.com) : മണിപ്പൂറും ഗുജറാത്തും ആവർത്തിക്കാതിരിക്കാൻ മതേതരത്വ പാർട്ടികളിൽ നിന്നും എല്ലായിടത്തും മുൻകരുതലുകൾ ഉണ്ടാകണമെന്ന് പിഡിപി ആവശ്യപ്പെട്ടു.

 മതേതരത്വ കക്ഷികൾ ഒരുമിച്ച് ഇങ്ങനെയുള്ള കലാപങ്ങളെ അടിച്ചമർത്താൻ മുന്നോട്ടു വരണമെന്നും, സംയുക്തമായി മണിപ്പൂർ സന്ദർശിക്കണമെന്നും,പിഡിപി മഞ്ചേശ്വരം മണ്ഡലം  വൈസ് പ്രസിഡണ്ട്  മൂസ അടുക്ക ആവശ്യപ്പെട്ടു

സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം  നിരവധി  മനുഷ്യർ ആക്രമിക്കപ്പെടുകയും , ആരാധനാലയങ്ങൾ തകർക്കപ്പെടുകയുമാണ്.

ഇനിയും മണിപ്പൂറും ഗുജുറാത്തും ആവർത്തികതിരിക്കാൻ ജനാധിപത്യ മതേതരത്വ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും വർഗീയതയ്ക്കും ഭീകരവാദത്തിനും എതിരെ  മതേതരത്വ കക്ഷികൾ  ഒരുമിച്ച് പോരാടണമെന്നും പിഡിപി വ്യക്തമാക്കി.


No comments