JHL

JHL

മംഗൽപ്പാടിയിൽ ഹെൽത്ത്‌ ഡിപ്പാർട്മെന്റിന്റെ മിന്നൽ പരിശോധന; തട്ടു കടകൾ നീക്കം ചെയ്യും.

മംഗൽപ്പാടി(www.truenewsmalayalam.com) : യാതൊരു രേഖകളോ ശുചിത്വമോ  ഇല്ലാതെ പ്രവർത്തിക്കുന്ന തട്ടു കടകളുടെ  വീഡിയോ കഴിഞ്ഞ  ദിവസം  സോഷ്യൽ മീഡിയ യിലൂടെ   വിവാദമായിരുന്നു.

 ഇതിനെ  തുടർന്ന് മംഗൽപ്പാടി പത്വാടി റോഡിലെ  തട്ടു കടകൾ മംഗൽപ്പാടി താലൂക്  ആശുപത്രിയിലെ  ഹെൽത്ത്‌ വിഭാഗം പരിശോധിക്കുകയും മോശമായതും ശുചിത്വമില്ലാത്തതുമായ തട്ടുകടകൾ  തിങ്കളാഴ്ചക്കുള്ളിൽ നീക്കം  ചെയ്യാനും നിർദേശങ്ങൾ  നൽകി.

 മംഗൽപ്പാടി ഹോസ്പിറ്റൽ ഹെൽത്ത്‌ സൂപ്രണ്ട് ഡോ ശാന്റി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജയകൃഷ്ണൻ,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സംഗീത്  എന്നിവർ പരിശോധനക്ക്  നേതൃത്വം നൽകി.


No comments