JHL

JHL

മഴയെ മറയാക്കി കവർച്ചാ സംഘം, ബംബ്രാണയിലും ചേവാറിലും വീടുകള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു.

 

കുമ്പള(www.truenewsmalayalam.com) : മഴയെ മറയാക്കി കവർച്ചാ സംഘം, ബംബ്രാണയിലും ചേവാറിലും വീടുകള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു.

പ്രവാസിയായ ബംബ്രാണ ദിഡ്മ്മയിലെ മാന്യകല്ല് യൂസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.  യൂസഫിന്റെ കുടുംബം വീട് പൂട്ടി സമീപത്തെ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു കവർച്ച നടന്നത്.

  ഇന്ന് രാവിലെ വീടിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ യൂസഫിന്റെ ഭാര്യ നിസയെ അറിയിക്കുകയും, തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാര തകര്‍ത്ത് 2000 രൂപ മോഷ്ടിച്ചതായി വീട്ടുകാർ അറിയുന്നത്.

  അബ്ദുല്‍ റഹ്‌മാനും കുടുംബവും വീട് പൂട്ടി പുറത്തുപോയ നേരത്തായിരുന്നു കവര്‍ച്ച. അടച്ചുറപ്പില്ലാത്ത മുന്‍ വശത്തെ വാതില്‍ അടര്‍ത്തി നീക്കി അകത്ത് കയറിയയാണ് മേശ വലിപ്പില്‍ സൂക്ഷിച്ച 15,000 രൂപ കവര്‍ന്നത്.

ബംബ്രാണ യൂസഫിന്റെ വീട്ടില്‍ കുമ്പള പൊലീസ് എത്തി പരിശോധന നടത്തി. സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. വിരലടയാള വിദഗ്ധരും പൊലീസ് നായയും പരിശോധനക്കെത്തും.

 എട്ട് മാസത്തിനിടെ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെറുതും വലുതുമായ പത്തോളം കവര്‍ച്ചകളാണ് നടന്നത്.

രാത്രികാല പരിശോധന നടക്കുമ്പോഴും മറ്റൊരുഭാഗത്ത് കവര്‍ച്ചാസംഘത്തിന്റെ വിളയാട്ടം വര്‍ധിച്ചത് പോലീസിന്റെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുകയാണ്.


No comments