JHL

JHL

ശിശുക്ഷേമം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്(www.truenewsmalayalam.com) : സംസ്ഥാന ശിശുക്ഷേമ സമിതി ഏര്‍പ്പെടുത്തുന്ന ശിശുക്ഷേമം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

 ഈ വര്‍ഷം എസ.്എസ്.എല്‍.സി പാസായി ഉപരിപഠനത്തിന് ചേര്‍ന്ന അതിദരിദ്ര വിഭാഗ പട്ടികയില്‍ പെട്ടവര്‍ക്കും ഗോത്ര / ആദിവാസി വിഭാഗത്തില്‍ ഉള്ളവര്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

 അതിദരിദ്ര വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം  എന്നിവ ഹാജരാക്കണം.

 ആദിവാസി / ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ ട്രൈബല്‍ ഓഫീസറുടെ  സാക്ഷ്യപത്രവും ഹാജരാക്കണം.

 അപേക്ഷകള്‍ സെക്രട്ടറി ജില്ലാ ശിശുക്ഷേമ സമിതി സിവില്‍ സ്റ്റേഷന്‍ വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് എന്ന വിലാസത്തിലോ നേരിട്ടോ ജൂലൈ 31നകം അയക്കണം.
 ഫോണ്‍ 9961001616.

No comments