പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
മഞ്ചേശ്വരം(www.truenewsmalayalam.com) : പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
മീഞ്ച ചികുര്‍പദവ് സ്വദേശിനി ശോഭാവതി (51) ആണ് മരിച്ചത്.
ജൂൺ 30നായിരുന്നു സംഭവം, പ്രദേശത്തെ ഒരാളുടെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തോട്ടത്തിൽ നിന്ന് പാമ്പിന്റെ കടിയേൽക്കുകയായിരുന്നു.
നില ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്
ഭർത്താവ്; നാരായണ മൂല്യ
Post a Comment