കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ.
ഹൊസങ്കടി(www.truenewsmalayalam.com) : കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ.
മധൂര്‍ ഉളിയത്തടുക്കയിലെ ഹാഷിക്കുദ്ദീന്‍ (30) ആണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മഞ്ചേശ്വരം എക്‌സൈസിന്റെ പിടിയിലായത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ. സതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെയോടെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ കാര്‍ തടഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.
ടൊയോട്ട എത്തിയോസ് കാര്‍ കസ്റ്റഡിയിലെടുത്തു.
ഇതിന് മൂന്ന് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. റിനോഷ്, പ്രിവന്റീവ് ഓഫീസര്‍ കെ.എം ജനാര്‍ദ്ദന്‍, സിവില്‍ എക്‌സൈസ് ഓഫീിസര്‍മാരായ നിഷാദ് എന്‍.നായര്‍, പി.പി. മുഹമ്മദ് ഇജാസ്, കെ. ദിനൂപ്, എം.എം. അഖിലേഷ്, വി.ബി. സബിത്‌ലാല്‍ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Post a Comment