JHL

JHL

കൊടിയമ്മ ഇച്ചിലമ്പാടി മിനി മാസ്റ്റ് വിളക്കുകൾ കാണാനില്ല; പ്രദേശം കൂരിരുട്ടിൽ

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്ത്  കൊടിയമ്മ ഒമ്പതാം വാർഡ് ഇച്ചിലമ്പാടിയിലെ മിനിമാസ്റ്റ് ജംഗ്ഷൻ ലൈറ്റിന്റെ വിളക്കുകൾ അഴിച്ച് മാറ്റിയതിനാൽ പ്രദേശത്ത് കൂരിരുട്ട്.

 ഏഴ് മാസം മുമ്പാണ് മൂന്ന് ലൈറ്റുകൾ അറ്റകുറ്റ പണിക്കായി വാർഡ് മെമ്പറുടെ ഭർത്താവ് അഴിച്ചെടുത്തത്.

 ഇത് വരെ റിപ്പയർ ചെയ്ത് സ്ഥാപിക്കുകയോ പകരം സംവിധാനം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഇത് കാരണം  പൊതുമരാമത്ത് റോഡിലെ ഇച്ചിലമ്പാടി പാലത്തിനടുത്ത അപകട സാധ്യതയുള്ള പ്രദേശം രാത്രിയായാൽ ഇരുട്ടിലാണ്.

 മദ്രസയിലേക്ക് പോകുന്ന കുട്ടികളും പള്ളിയിൽ പോകുന്നവരും ജോലി കഴിഞ്ഞ് വരുന്ന വഴി യാത്രക്കാരും പ്രയാസം നേരിടുന്നു. 

ഏഴ് മാസം മുമ്പ് അഴിച്ചെടുത്ത തെരുവ് വിളക്കുകൾ സ്ഥാപിച്ച് മിനി മാസ്റ്റ് ഉപയോഗപ്രദമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


No comments