JHL

JHL

നാശം വിതച്ച് മഴ; ജില്ലയിൽ നാല് ദിവസത്തേക്ക് യെല്ലോ അലർട്ട്

കാസർകോട്(www.truenewsmalayalam.com) ;  ജില്ലയിൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

 ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത കണക്കിലെടുത്താണ്  യെലോ അലർട്ട് പ്രഖ്യാപിച്ചത്.

 ജില്ലയിലെ ചില പുഴകളിലെ ജലനിരപ്പ് അപകടകരമായ തോതിൽ ഉയർന്നിട്ടുമുണ്ട്. ശക്തമായ മഴയിലും കാറ്റിലും മലയോര മേഖലകളിൽ വ്യാപകമായ നാശനഷ്ടങ്ങലാണുണ്ടായത്.

 നെട്ടണിഗെ വില്ലേജിൽ കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിൽ പെട്ട്   ബെള്ളൂർ സ്വദേശിനി സോമാവതി മരിച്ചിരുന്നു.

 കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്.  ഇന്നലെ പുലർച്ചെ 5 മണിയോടെ വീശിയ ചുഴലിക്കാറ്റിൽ നിരവധി കർഷകർക്കും, വീടുകൾക്കും, നാശ നഷ്ടമുണ്ടായിട്ടുണ്ട്.



No comments