JHL

JHL

ഷിറിയ കുന്നിൽ ഇസ്ലാമിക് സെൻ്റർ ശിലാ സ്ഥാപനവും പൊതുസമ്മേളനവും 11ന്

കുമ്പള(www.truenewsmalayalam.com) : ഷിറിയ കുന്നിൽ എസ്.എം.എഫ്, എസ്.വൈ.എസ്, എസ്.കെ. എസ്.എസ്.എഫ്, എസ്.ബി.വി കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ശംസുൽ ഉലമ ഇസ് ലാമിക് സെൻ്റർ ശിലാസ്ഥാപനവും പൊതുസമ്മേളനവും മതപ്രഭാഷണവും ഓഗസ്റ്റ് 11 ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം മജ്ലിസുന്നൂറിൻ്റെ ആറാം വാർഷികവും നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 

വൈകിട്ട് മൂന്നിന് ഖാസി അക്കാദമി ചെയർമാൻ സിറാജുദ്ധീൻ ഫൈസി ചേരാൽ പതാക ഉയർത്തും.തുടർന്ന് മജ്ലിസുന്നൂർ ആത്മീയ സംഗമത്തിന് സയ്യിദ് ഇബ്രാഹീം ബാത്തിഷ തങ്ങൾ നേതൃത്വം നൽകും. സയ്യിദ് അമീർ തങ്ങൾ കിന്യ, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ അൽ ബുഖാരി, കബീർ ഫൈസി പെരിങ്കടി, കജ മുഹമ്മദ് ഫൈസി, സുബൈർ അസ്ഹരി പെർള, അബ്ബാസ് ഓണന്ത, മഹ്മൂദ് ഇബ്രാഹീം മഹ്മൂദ്, ഹസൈനാർ സീതി ഘട്ടം, മഹ്മൂദ് അന്തുഞ്ഞി ഹാജി, ഇബ്രാഹീം ഹാജി കയ്യാർ, മൊയ്തീൻ കുഞ്ഞി ഗോളിയടി, ബി.എം. അഷ്റഫ് ആരിക്കാടി, അന്തുഞ്ഞി ഹാജി സീതി ഘട്ടം, മുഹമ്മദ് സാലി, ഫിറോസ് ഓണന്ത, യാസിർ മൗലവി ഒളയം സംസാരിക്കും. 

അസർ നിസ്ക്കാരാനന്തരം പൊതുസമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.സമസ്ത ജന.സെക്രട്ടറി പ്രെ. ആലിക്കുട്ടി മുസ് ലിയാർ അധ്യക്ഷനാകും.

സമസ്ത വൈസ് പ്രസിഡൻ്റ് യു.എം അബ്ദുൽ റഹിമാൻ മുസ് ലിയാർ പ്രാർത്ഥന നടത്തും.സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ സലാം ദാരിമി ആലംപാടി സ്വാഗതം പറയും. ഐക്യരാഷ്ട്ര സഭ ഡിബേറ്റ് മത്സരത്തിൽ സംബന്ധിച്ച് പ്രബന്ധം അവതരിപ്പിച്ച കുമ്പള സ്വദേശി ശാക്കിർ ഇസുദ്ധീനെ ചടങ്ങിൽ ആദരിക്കും.

സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി അബ്ദുൽ റഹിമാൻ മുസ് ലിയാർ മുഖ്യ പ്രഭാഷണം നടത്തും. ലത്തീഫ് നിസാമി, സംസാരിക്കും. 

വാർത്താ സമ്മേളനത്തിൽ ചെയർമാൻ അബ്ബാസ് ഓണന്ത, മുഖ്യ രക്ഷാധികാരി സൈഫുദ്ധീൻ തങ്ങൾ ഹുദവി, മഹ്മൂദ് ഹാജി, മുഹമ്മദ് സാലി, ഷാഫി ഓണന്ത,ഇബ്രാഹീം മുണ്ട്യത്തടുക്ക സംബന്ധിച്ചു.

No comments