JHL

JHL

കുമ്പള പഞ്ചായത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പും വിവരശേഖരണവും 13ന്.

കുമ്പള(www.truenewsmalayalam.com) : കുമ്പള പഞ്ചായത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പും വിവരശേഖരണവും 13 ഞായറാഴ്ച്ച രാവിലെ പത്തുമണിക്ക്.

കുമ്പള പഞ്ചായത്ത് ഓഫീസ് ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ പഞ്ചായത്തിലെ വ്യവസായ സ്ഥാപനങ്ങളിലും, വ്യാപാരസ്ഥാപനങ്ങളും ജോലി ചെയ്യുന്നവരും, വാടക ക്വർട്ടേഴ്‌സുകളിലായി താമസിക്കുന്നവരുമായ അന്യസംസ്ഥാന തൊഴിലാളികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് ജനമൈത്രി ശിശു സൗഹൃദ പോലീസ് അറിയിച്ചു.

കയ്യിൽ  ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ കോപ്പി, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ,എന്നിവ കരുതേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി 9497980924, 9744119232 ബന്ധപ്പെടുക.

No comments