JHL

JHL

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അമ്പതുകാരന് ഏഴു വർഷം തടവും പിഴയും.

കാസര്‍കോട്(www.truenewsmalayalam.com) : പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അമ്പതുകാരന് ഏഴു വർഷം തടവും,പിഴയും.

പട്‌ള ചെന്നിക്കുഡ്‌ലു സ്വദേശി സി.എ അബ്ബാസി(51)നെയാണ് കാസര്‍കോട് സ്‌പെഷ്യല്‍ അതിവേഗ കോടതി ഏഴുവര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചത്.

 അബ്ബാസ് ഏഴ് വര്‍ഷം തടവിന് പുറമെ രണ്ട് മാസം അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ അഞ്ച് മാസം അധിക തടവ് അനുഭവിക്കണം.

 2021 ജനുവരി 31നാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ വനിതാ സി.ഐ സി. ഭാനുമതിയാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

No comments