JHL

JHL

മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്‌ വികസന രഹിത ഭരണം; പിഡിപി.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ ഏറെ പ്രതീക്ഷയോടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വളരാൻ  സാധിക്കാതെ വികസനരഹിത ഭരണം കാഴ്ചവച്ചിക്കുകയാണെന്ന് പിഡിപി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

 തുടക്കത്തിലെ ഊഹാപോഹങ്ങൽ ബാക്കിയാക്കി കൊണ്ടായിരുന്നു  പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ എത്തുന്നത്,  യു.ഡി.എഫ് പിന്തുണയോടുകൂടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി ജീൻ ലെവിൻ മെന്ററോ പ്രസിഡണ്ടായും യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച മുസ്ലിം ലീഗ് സ്ഥാനാർഥി അബൂബക്കർ സിദ്ധീഖ് ഉപാധ്യക്ഷൻ ആയും ഭരണത്തിൽ കയറുമ്പോൾ ലീഗ് വിപ്പ് നൽകിയ ആളെ ഉപേക്ഷിക്കപ്പെട്ടു എന്നുള്ള ആരോപണം ബി.ജെ.പിയുടെ പിന്തുണയ്ക്കുവേണ്ടി സഹിക്കുകയായിരുന്നു എന്ന് രാഷ്ട്രീയ പ്രവർത്തകർ വിലയിരുത്തിയിട്ടുള്ള കാര്യമാണ്.

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ടിയിരിക്കുന്ന ആനുകൂല്യങ്ങളുടെ കാര്യത്തിൽ കൃത്യതയോടെ കൂടിയോ വ്യക്തമായ രീതിയിലുള്ള നടപടിക്രമങ്ങൾ ഒന്നും തന്നെ ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നുള്ളത് നാടിന്റെ വികസന മുരടിപ്പിന് കാരണമായിരിക്കുകയാണ്.

 ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതി ഭരണ പ്രതിപക്ഷം എന്നില്ലാതെ സർക്കാർ ഫണ്ടുകൾ ഓഹരി വെച്ച് വാർഡുകളിലേക്ക് നൽകാനുള്ള ബാധ്യത മാത്രമാണ് ഉള്ളത് എന്ന രീതിയിലാണ് നിലവിലെ  ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നീക്കം.

 ഇത് സമൂഹത്തിന് ഒട്ടും ഭൂഷണമല്ല, തലപ്പാടിയിലെ വെയ്റ്റിംഗ് ഷെഡും തലപ്പാടിയിലെ പോലീസ് ഹെഡ് പോസ്റ്റ് കേന്ദ്രവും പൊതുജനങ്ങൾക്ക് പ്രാഥമിക കർമ്മനിർവഹണത്തിന് വേണ്ടിയുള്ള സംവിധാന സൗകര്യങ്ങളും കൃത്യമായ രീതിയിലുള്ള ഫിഷ് മാർക്കറ്റും ഉൾപ്പെടെ ആവശ്യ സ്ഥലത്തുള്ള വെയ്റ്റിംഗ് ഷെഡുകളും കൂരിരുട്ടുള്ള പ്രദേശത്തേക്ക് സ്ട്രീറ്റ് ലൈറ്റുകളും കുടിവെള്ള പദ്ധതികളും സഞ്ചാര സ്വാതന്ത്ര്യവും സഞ്ചാര യോഗ്യമായ റോടുകളും പിഞ്ചു മക്കൾക്കുള്ള അംഗനവാടി കെട്ടിടങ്ങൾ, മാലിന്യ സംസ്കാരണ പദ്ധതി ഉൾപ്പടെ  എല്ലാം തന്നെ പഞ്ചായത്ത് പ്രസിഡണ്ട് മുതൽ അംഗങ്ങൾ വരെ വെറും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മാത്രം ഒതു ക്കിയിരിക്കുകയാണ് എന്ന് പിഡിപി മഞ്ചേശ്‌വരം പഞ്ചായത്ത്‌ കൗൺസിൽ യോഗം അഭിപ്രായപെട്ടു.

ഭരണ സമിതിയുടെ അനാസ്തക്കെതിരെ ജനകീയ സമരം സംഘടിപ്പിക്കും എന്നും പിഡിപി യോഗം വ്യക്തമാക്കി.

 പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുനീർ പൊസോട്ട് ന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ജാസി പോസോട്ട് ഉത്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ്‌ ഇബ്രാഹിം തൊക്കെ, റഫീഖ് ഉദ്യവർ, സമദ് കുഞ്ചത്തൂർ, മുഹമ്മദ്‌ ഗുഡ്ഡ്, ലത്തീഫ് കുന്നിൽ, ഹനീഫ് പൊസോട്ട്,  ഇബ്രാഹിം ഹോസംഘടി, റഫീഖ് പൊസോട്ട്,  ഇബ്രാഹിം യൂ, അബ്ദുൽ സലാം ഉദ്യവർ,  കുഞ്ഞിപ്പ മൗലാന റോഡ്, ഹനീഫ ഹോസംഘഡി തുടങ്ങിയവർ സംബന്ധിച്ചു.

No comments