JHL

JHL

സ്കൂട്ടർ മോഷ്ടാക്കളായ രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും  ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച് കടന്ന രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ  പോലീസിന്റെ പിടിയിൽ.

 ന്യൂഡെല്‍ഹി സ്വദേശികളായ അസ്ലം ഖാന്‍ (29), മുഹമ്മദ് ഫര്‍ഖാന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. സ്കൂട്ടർ മോഷണം കൂടാതെ ഇവർ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുകയായിരുന്ന അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തിരുന്നു.

ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികൾ അറസ്റ്റിലായത്.  ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിലുടനീളം ശക്തമായ വാഹന പരിശോധനയാണ് നടത്തിവരുന്നത്. ബേക്കൽ എസ്.ഐ ശ്രീജേഷ്, CPO മാരായ  സുധീർ ബാബു, നികേഷ് കുമാർ, രാഹുൽ, ജയപ്രകാശ്, എന്നിവരാണ് ടീമിലുണ്ടായിരുന്നത്.

No comments