JHL

JHL

കുമ്പളയിൽ എൻ.ജി.ഒ യൂണിയൻ സ്നേഹ വീടിന്റെ ശിലാസ്ഥാപനം നടത്തി.

കുമ്പള(www.truenewsmalayalam.com) : കേരള എൻ.ജി.ഒ യൂണിയന്റെ വജ്ര ജൂബിലിയുടെ ഭാഗമായി കുമ്പള ബംബ്രാണയിൽ നിർമിച്ച് നൽകുന്ന സ്നേഹ വീടിന്റെ ശിലാസ്ഥാപനം ഉദുമ എംഎൽഎ സി.എച്ച് കുഞ്ഞമ്പു നിർവഹിച്ചു.

 വി. ശോഭ അധ്യക്ഷയായി. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് , യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി ഉഷ, സി.എ സുബൈർ, എം.എ മുഹമ്മദ് എന്നിവർ സംസാരിച്ചു.

 കെ.ഭാനുപ്രകാശ് സ്വാഗതവും, കെ. അനിൽകുമാർ നന്ദിയും പറഞ്ഞു.


No comments