JHL

JHL

കാർ മറിഞ്ഞ് വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റ സംഭവം, പൊലിസ് വരുത്തി വെച്ച അപകടമെന്ന് മുസ്ലിംലീഗ്.

പുത്തിഗെ(www.truenewsmalayalam.com)  : കാർ മറിഞ്ഞ് വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റ സംഭവം, പൊലിസ് വരുത്തി വെച്ച അപകടമെന്ന് മുസ്ലിംലീഗ്.

ഓണാഘോഷത്തിന്റെ ഭാഗമായി കാറിലെത്തിയ ജിഎച്ച്എസ്എസ് അംഗടിമുഗർ  സ്കൂളിലെ വിദ്യാർത്ഥികളാണ് പോലീസിനെ ഭയന്ന് അതിവേഗത്തിൽ വാഹനമോടിച്ച് അപകടത്തിൽ പെട്ടത്.

കാർ പുത്തിഗെ പള്ളത്ത് വെച്ച് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ പ്ലസ്ടൂ വിദ്യാർത്ഥി പേരാൽ കണ്ണൂരിലെ ഫർഹാസിനെ ഗുരുതര പരുക്കോടെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നാലെ അതിവേഗത്തിൽ ഓടിച്ചു പിന്തുടർന്നത് മൂലം വന്ന അപകടം പോലീസ് പോലീസ് മനഃപൂർവ്വം സൃഷ്ടിച്ചതെങ്ങ്  മുസ്ലിംലീഗ് പുത്തിഗെ പഞ്ചായത്ത്‌ കമ്മിറ്റി ആരോപിച്ചു.

 ഖത്തീബ് നഗറിൽ വെച്ച് പോലീസ് വാഹനത്തെ തടഞ്ഞു കാറിന്റെ ഡോറിലേക്ക് ആഞ്ഞു ചവിട്ടിയപ്പോഴാണ് മർദ്ധനം ഭയന്ന് വണ്ടിയോടിച്ച് വിദ്യാർഥികൾ പോയത്, വിദ്യാർത്ഥികളാണ് വണ്ടി ഓടിച്ചതെന്ന കാരണത്താലാവാം പോലീസ് പിന്തുടർന്നത്, എന്നാൽ ഇത് കണ്ട കാർ ഓടിച്ച ആൾ ഭയന്ന് വെപ്രാളത്തിൽ അതിവേഗത്തിൽ ഓടിക്കുകയായിരുന്നു.

അനിയന്ത്രിതമായ വേഗത്തിൽ പോലീസും ഓടിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കാർ തലകീഴായി മറിയുകയായിരുന്നു. കാറിന്റെ നമ്പർ വെച്ചു പിന്നീട് വാഹനത്തെ കസ്റ്റഡിയിൽ എടുക്കാൻ സാധ്യമായിട്ടും പോലീസ് അതി വേഗത്തിൽ ഓടിച്ചു പുന്തുടർന്നത് മൂലമാണ് ഒരു കുട്ടിയുടെ ജീവൻ പോലും അപകടത്തിലാക്കിയതെന്നും, അംഗഡിമുഗർ -ഖത്തീബ് നഗറിൽ നിന്ന് പുത്തിഗെ പള്ളം വരെ 5 കിലോമീറ്ററോളം ദൂരത്തിൽ വാഹനത്തെ അതിവേഗത്തിൽ പിന്തുടരുകയും പള്ളത്ത് വാഹനം തലകീഴായി മറിഞ്ഞപ്പോൾ പുറത്ത് ചാടിയ വിദ്യാർത്ഥികളെ സംഭവസ്ഥലത്ത് തന്നെ മർദ്ധിച്ചതായും പരാതിയുള്ളതായി ലീഗ് കമ്മിറ്റി ആരോപിച്ചു.

തുടർന്ന് ബോധം നഷ്ടപ്പെട്ട വിദ്യാത്ഥിയെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, അടിയന്തിരമായി മംഗലാപുരം ഫസ്റ്റ് ന്യൂറോയിൽ എത്തിക്കാനും നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തിച്ച പോലീസ് കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്നും കുട്ടി കോമയിലാണെന്നും അറിഞ്ഞപ്പോൾ പോലീസ് ഉദ്യോഗസ്ഥർ ഫോൺ സ്വിച് ഓഫാക്കി മുങ്ങുകയായിരുന്നുവെന്നും പരാതിയുണ്ട്.

 പോലീസ് അതിഭീകരമായ വേഗത്തിലാണ് പോലീസ് വാഹനവും അപകടത്തിൽ പെട്ട കാറും ഓടിച്ചു പോയതെന്ന് ദൃസാക്ഷികൾ പറയുന്നു, ഈ അപകടത്തിന് കാരണമായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാതെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത് പ്രസിഡന്റ് അബ്ദുല്ല കണ്ടത്തിലും, ജനറൽ സെക്രട്ടറി ഇകെ മുഹമ്മദ് കുഞ്ഞിയും ആവശ്യപ്പെട്ടു.

No comments