JHL

JHL

മഞ്ചേശ്വരം മണ്ഡലത്തിൽ തുടർക്കഥയാകുന്ന വിദ്യാർത്ഥി അക്രമങ്ങൾക്ക് അറുതി വരുത്തണം; എസ്.ഡി.പി.ഐ

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള അക്രമങ്ങൾ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഓണാഘോഷം കഴിഞ്ഞ് തിരിച്ചു വീട്ടിൽ വരുന്ന വിദ്യാർത്ഥികളെ കുമ്പള പോലീസ് പിന്തുടർന്നു ഉണ്ടായ  അപകടത്തിൽ പേരാൽ കണ്ണൂർ സ്വദേശി ഫർഹാസിന്റെ വിയോഗത്താൽ കണ്ണുനീർ മങ്ങുന്നതിനു   മുമ്പ് നാടിനെ നടുപ്പിക്കുന്ന വാർത്തയാണ് കേൾക്കാനിടയായത് .

 സ്കൂളിൽ ഓണാഘോഷം കഴിഞ്ഞ് തിരികെ വീട്ടിൽ വരുന്ന വിദ്യാർത്ഥിനികളെ പ്രദേശവാസി കാറ് കയറ്റുന്ന ദൃശ്യങ്ങളാണ് കാണുന്നത്.

 വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഭീതിയിലാക്കുന്ന ഇത്തരത്തിലുള്ള  കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണം. ഇത്തരത്തിലുള്ള അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ലഹരി മാഫിയകളെ പിടിച്ചു കെട്ടാൻ ഉന്നത പോലീസ് സംവിധാനങ്ങൾ മുന്നോട്ടു വരേണ്ടത് അനിവാര്യമാണ്.

 ഗുണ്ടായിസവും മയക്കുമരുന്ന് വ്യാപാരവും സ്കൂൾ,കോളേജ് പരിസരങ്ങളിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ക്രിമിനലുകളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്നാൽ മാത്രമേ മഞ്ചേശ്വരത്തിന്റെ സമാധാനന്തരീക്ഷം സാധ്യമാക്കുവാൻ സാധിക്കുകയുള്ളു.ക്രിമിനലുകളെ വിലസാനുള്ള അവസരം നൽകി സാദാരണക്കാർക്കും, വിദ്യാർത്ഥികൾക്കും വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.

 ആഭ്യന്തര മന്ത്രാലയവും ഉന്നത പോലീസ് സംവിധാനങ്ങളും ഇടപെട്ട് മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ സമാധാനന്തരീക്ഷം ഉറപ്പുവരുത്തണമെന്ന് എസ്ഡിപിഐ പത്രക്കുറിപ്പിൽ അറിയിച്ചു.

No comments