സ്തുത്യർഹ സേവനം; മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ മുന്‍ ഡിവൈഎസ്പി സി.എ അബ്ദുൽറഹീമിനെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു.
കാസർഗോഡ് ചെമ്മനാട് സ്വദേശിയായ അബ്ദുൽറഹീം 31-5- 2023നാണ് സർവീസിൽ നിന്ന് വിരമിച്ചത്. കേരളത്തെ ഞെട്ടിച്ച ഒട്ടനവധി രാഷ്ട്രീയ കൊലപാതക കേസുകളിലും മറ്റും ഉന്നത ഉദ്യോഗസ്ഥ അന്വേഷണ സംഘത്തിനോടൊപ്പം പ്രവർത്തിക്കാൻ അബ്ദുൽറഹീമിന് അവസരം ലഭിച്ചിരുന്നു. 2003 ൽ പോലീസ് സേനയിൽ പ്രവേശിച്ച അബ്ദുൽറഹീം കാസർഗോഡ് ജില്ലയിൽ സിഐആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.പിന്നീട് ക്രൈംബ്രാഞ്ച്, എസ്എസ്ബി,എടിഎസ്,ഇന്റേണൽ വിജിലൻസ് എന്നീ വിഭാഗങ്ങളിലും ജോലി ചെയ്തിരുന്നു. പ്രശംസനീയമായ നിരവധി സേവനങ്ങൾക്കുള്ള അംഗീകാരമാണ് വൈകിയാണെങ്കിലും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയെടുക്കാൻ അബ്ദുൽറഹീമിന് സാധിച്ചത്.
ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു. ടി കെ അൻവർ അബ്ദുൽറഹീമിനെ സദസ്സിന് പരിചയപ്പെടുത്തി. ദേശീയവേദി പ്രസിഡണ്ട് വിജയകുമാർ ഷാളണിയിച്ചു.
സാമൂഹ്യ- സാംസ്കാരിക പ്രവർത്തകൻ വിജയൻ ശങ്കരംപാടി, ഒഐസി സി സൗദി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി എം കുഞ്ഞഹമ്മദ്, കെഎംസിസി ജിദ്ദാ കമ്മിറ്റി വനിതാ പ്രതിനിധി കുബ്രാ- ലത്തീഫ്, എം മാഹിൻ മാസ്റ്റർ,ദേശീയവേദി ഗൾഫ് പ്രതിനിധികളായ ഗഫൂർ ലണ്ടൻ,എംജിഎ ലത്തീഫ്, എൽടി മനാഫ്, എംജി അബ്ദുൽ റഹ്മാൻ, ടി എം സുഹൈബ്, സെഡ് എ മൊഗ്രാൽ, എംഎ അബ്ദുൽ റഹ്മാൻ, അബ്ദുള്ള ഹിൽടോപ്,ഹമീദ് കാവിൽ,പിഎ ആസിഫ്, ദേശീയ വേദി ഭാരവാഹികളായ അഷ്റഫ് പെർവാഡ്, അബ്ദുള്ളക്കുഞ്ഞി നടുപ്പളം, പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ്, മുഹമ്മദ് മൊഗ്രാൽ, എഎം സിദ്ദീഖ് റഹ്മാൻ, ടികെ ജാഫർ, എം എം റഹ്മാൻ, ഖാദർ മൊഗ്രാൽ, അബ്ക്കോ മുഹമ്മദ്, ടിഎ കുഞ്ഞഹമ്മദ് എന്നിവർ സംബന്ധിച്ചു. ട്രഷറർ എച്ച്എം അബ്ദുൽ കരീം നന്ദി പറഞ്ഞു.
Post a Comment