ബാങ്ക് മാനേജരെ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ബദിയടുക്ക(www.truenewsmalayalam.com) : ബാങ്ക് മാനേജരെ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
എടനാട് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് കളത്തൂര്‍ ശാഖാ മാനേജറായ രാമചന്ദ്ര (44)നെയാണ് വീടിന് സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകീട്ടോടെയാണ് മൃദദേഹം കണ്ടെത്തിയത്, രാമചന്ദ്ര ഇന്നലെ ബാങ്കില്‍ പോയിരുന്നില്ല. മരണ കാരണം വ്യക്തമല്ല.
നാരമ്പാടി പള്ളത്തെ പരേതനായ ലക്ഷ്മണയുടേയും ഭാനുമതിയുടേയും മകനാണ്.
ഭാര്യ: ജയലക്ഷ്മി. മകന്‍: വൈശാഖ്.
സഹോദരങ്ങള്‍: മുരളീധരന്‍, രാജേഷ്, മനമോഹന, ഹരീഷ, രജേശ്വരി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Post a Comment