കുമ്പള റെയിൽവേ സ്റ്റേഷനിൽ ഇന്ന് മുതൽ "പേ ആൻഡ് പാർക്കിംഗ്" സംവിധാനം.
കുമ്പള(www.truenewsmalayalam.com) : കുമ്പള റെയിൽവേ സ്റ്റേഷനിൽ ഇന്ന് മുതൽ "പേ ആൻഡ് പാർക്കിംഗ്" സംവിധാനം. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന സ്റ്റേഷൻ എന്ന നിലയിൽ ഒരുപാട് ആളുകൾ ട്രെയിൻ കയറുന്ന കുമ്പള റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗിന് ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. കൂടാതെ പാർക്ക് ചെയ്ത വാഹനങ്ങളും വണ്ടിയുടെ ചക്രം അടക്കം മോഷണം നടക്കുകയും ഉണ്ടായിട്ടുണ്ട്. വളരെ കാലമായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു കുമ്പള റയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് സംവിധാനം. അതാണ് ഇപ്പോൾ യാഥാർഥ്യമാകാൻ പോകുന്നത്. ഇപ്പോൾ പരിമിതമായ പാർക്കിംഗ് സൗകര്യമാണ് ഉള്ളത്. കൂടുതൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള പ്രവർത്തികൾ നടന്നു വരുന്നു.
Post a Comment