JHL

JHL

കുമ്പളയിൽ ടെമ്പോ വാനിൽ കടത്തുകയായിരുന്ന നിരോധിത പാന്‍മസാലകളുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

 

കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ ടെമ്പോ വാനിൽ കടത്തുകയായിരുന്ന നിരോധിത പാന്‍മസാലകളുമായി മലപ്പുറം സ്വദേശികൾ പിടിയിൽ.

 മലപ്പുറം കോട്ടക്കല്‍ സ്വദേശികളായ സജീര്‍, അഖില്‍ എന്നിവരെയാണ് കാസര്‍കോട് ഡിവൈഎസ്പി പി.കെ സുധാകരന്റെ നേതൃത്വത്തില്‍ കുമ്പള സിഐ അനുപും സംഘവും പിടികൂടിയത്.

 പിടികൂടിയ പുകയില ഉത്പന്നങ്ങള്‍ക്ക് 6 ലക്ഷത്തിലേറെ രൂപ വില വരുമെന്നും രണ്ടാമത്തെ ലോഡുമായി വരുന്നതിനിടയിലാണ് യുവാക്കള്‍ പിടിയിലായതെന്നും പൊലീസ് പറഞ്ഞു.


No comments