രാഹുല്‍ഗാന്ധി; സുപ്രീം കോടതി വിധി ജനാധിപത്യത്തിന്റെ വിജയം- പി.ഡി.പി.
രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്യുകയും ലോക്സഭാ എം.പി.സ്ഥാനത്ത് തുടരാന്‍ അവസരമൊരുക്കുകയും ചെയ്‌ത സുപ്രീംകോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് പി.ഡി.പി. കേന്ദ്രകമ്മിറ്റി .
ഭരണകൂടങ്ങളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി തിടുക്കത്തില്‍ വിധി പറഞ്ഞ് ജനപ്രാതിനിധ്യ നിയമത്തെ അവഹേളിക്കാന്‍ നടത്തിയ സൂറത്ത് കോടതിയുടെ പരമാവധി ശിക്ഷാ വിധിക്കും, ഹര്‍ജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കും, എം.പി.സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കുമുള്ള തിരിച്ചടിയാണ് സുപ്രീം കോടതി വിധിയിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തിന് ആശ്വാസകരമായി തീര്‍ന്നിട്ടുള്ളത്.
ജനാധിപത്യവും ഭരണഘടനയും നിലനിര്‍ത്താനുള്ള പോരാട്ടത്തിന് സുപ്രീം കോടതി വിധി കൂടുതല്‍ കരുത്തുപകരുമെന്ന് പി.ഡി.പി.കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
Post a Comment