JHL

JHL

ചന്ദന മരം കടത്തിയ കേസിൽ വർഷങ്ങളായി ഒളിവിലായിരുന്ന മഞ്ചേശ്വരം സ്വദേശി പിടിയിൽ.

 


മംഗളൂരു(www.truenewsmalayalam.com) : ചന്ദന മരം കടത്തിയ കേസിൽ വർഷങ്ങളായി ഒളിവിലായിരുന്ന മഞ്ചേശ്വരം സ്വദേശി പിടിയിൽ.

 മഞ്ചേശ്വരം വോര്‍ക്കാടി സ്വദേശി എസ്.എ അഷ്‌റഫിനെയാണ് ബെല്‍ത്തങ്ങാടിയിൽ നിന്നും ചന്ദന മാത്രമേ മുറിച്ച് കടത്തിയ കേസിൽ  ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

 27 വര്‍ഷം മുമ്പ് ബെല്‍ത്തങ്ങാടിയില്‍ വിലപിടിപ്പുള്ള ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിലായ ശേഷം പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ അഷ്‌റഫ് കഴിഞ്ഞ 27 വര്‍ഷമായി മുംബൈയിലും സൗദി അറേബ്യയിലുമായി താമസിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 കഴിഞ്ഞ ദിവസം അഷ്റഫ് നാട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇന്‍സ്പെക്ടര്‍ നാഗേഷ് കദ്രി, എ.എസ്.ഐ ധനരാജ് ടിഎം, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ബെന്നിച്ചന്‍, ഗംഗാധര്‍, അശോക് എന്നിവരാണ് അഷ്റഫിനെ പിടികൂടിയത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.


No comments