JHL

JHL

കാസർഗോഡ് വനിതാവിശ്രമകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തില്ല; എച്ച്.ആർ.ഒ നിവേദനം നൽകി.

 

കാസർഗോഡ്: കാസർഗോഡ് പുതിയ ബസ്റ്റാൻ്റിൽ കാസർഗോഡ് നഗരസഭ നിർമ്മിച്ച വനിതാവിശ്രമകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതിൽ പ്രദിഷേദിച്ച് എച്ച്.ആർ.ഒ നിവേദനം നൽകി.

കാസർഗോഡ് ജില്ലാ കളക്ടർ, കാസർഗോഡ് മുനിസിപ്പൽ ചെയർമാൻ, മുനിസിപ്പൽ ചാർജ് സെക്രട്ടറി, എന്നിവർക്കാണ്  എച്ച് ആർ ഒ. ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ നിവേദനംനൽകി.

  പ്രസ്തുത വനിതാ വിശ്രമകേന്ദ്രത്തിൽ ആവശ്യമായ ക്രമീകരണങ്ങളും ജീവനക്കാരെയും നിയമിച്ച് കൊണ്ട് ഉടൻ യാത്രക്കാരായ വനിതകൾക്ക് തുറന്നുകൊടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ വ്യക്തമാക്കി.

 പുതിയ ബസ്റ്റാൻ്റിൽ യാത്രക്കാരായ സ്ത്രീകളുടെ വിശ്രമകേന്ദ്രം ഉടൻ വനിതായാത്രക്കാർക്ക്  തുറന്നുകൊടുത്തിട്ടില്ലെങ്കിൽ ശക്തമായജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും  എച്ച് ആർ ഓ ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി.

സംസ്ഥാനവർക്കിംഗ് പ്രസിഡണ്ട് സുലൈഖാമാഹിൻ, ജില്ലാ പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി, ജില്ലാവർക്കിംഗ്  പ്രസിഡണ്ട് സുബൈർ പടുപ്പ്, ജില്ലാ ജനറൽ സെക്രട്ടറി ഹമീദ്ചേരങ്കൈ, ട്രഷറർ അബ്ദുൽമജീദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  ഷാഫി കല്ലുകളപ്പ്, ജില്ലാ സെക്രട്ടറി മാരായ അബ്ദുൽറഹിമാൻ ബന്തിയോട്, കദീജ മൊഗ്രാൽ, ജില്ലാ വൈസ്‌ പ്രസിഡണ്ട് സീതിഹാജി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അസൈനാർ തോട്ടുംഭാഗം, കെരിം ചൗക്കി, സർഫുനിസശാഫി, അബു പാണലം, മുഹമ്മദ് ഈച്ചിലിങ്കാൽ, സത്താർ ചൗക്കി, ഗീത ജി തോപ്പിൽ, സിനിജെയ്ഷൺ, തുടങ്ങിയവർ സംബന്ധിച്ചു.

No comments