നാടെങ്ങും ആഹ്ലാദമായി സ്വാതന്ത്ര്യ ദിനാഘോഷം
കുമ്പള(www.truenewsmalayalam.com) : നാടെങ്ങും ആഹ്ലാദമായി സ്വാതന്ത്ര്യ ദിനാഘോഷം
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത പൂർവികന്മാരുടെ ജീവ ചരിത്രം പുതു തലമുറ മാതൃകയാക്കണം, അഷ്റഫ് കർളകാസർഗോഡ്: ഷിറിയ .. രാജ്യത്തിൻെറ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത പൂർവികന്മാരുടെ പാത പിന്തുടരാൻ യുവ സമൂഹം മുന്നോട്ടുവരണമെന്ന് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റീങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള അഭിപ്രായപ്പെട്ടു.
ഷിറിയ ലത്തീഫിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന സ്വാതന്ത്രദിന ആഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തി സംസാരിക്കയായിരുന്നു അഷ്റഫ് കർള. ജാതി മത ഭേദമന്യേയുള്ള മുഴുവൻ ഭാരതീയന്റെയും നാടിന് സ്വാതന്ത്ര്യം ലഭിക്കുക എന്നത് അഭിലാഷവും . ഒപ്പം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അതീനതിക്കെതിരെ പടപൊരുതാനും അ ഹിംസയുടെ മാർഗ്ഗത്തിലൂടെ പട നയിച്ച ഗാന്ധിജിയുടെ നേതൃത്വത്തിൽ നിരവധി സ്വാതന്ത്ര്യ സമര പോരാളികളുടെ …
എൻ.സി.പി മഞ്ചേശ്വരം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
മഞ്ചേശ്വം : എൻ.സി.പി.മഞ്ചേശ്വം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
രാജ്യത്തിൻ്റെ ഏഴുപത്തിഎഴാം സ്വാതന്ത്രദിനത്തിൽ
എൻ സി പി മഞ്ചേശ്വരം ബ്ലോക്ക്‌കമ്മറ്റി ഓഫീസ് പരിസരത്ത് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീ. മഹ് മൂദ്കൈകമ്പ ദേശീയപതാക ഉയർത്തി. ജില്ലാ സെക്രട്ടറി, സിദ്ദിഖ് കൈകമ്പ , മണ്ഡലം പ്രസിഡന്റ് അബ്ദുൽ റഹിമാൻഹാജി,സെക്രട്ടറി ബദറുദീൻ,ശ്രീ ദാമോദരൻ, ഇബ്രാഹിം ഹാജി ,ഹമീദ് ,എം പി മുഹമ്മദ് മണ്ണംകുഴി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment