JHL

JHL

കണ്ണൂർ വിമാനത്താവളത്തിൽ കോടികൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശികളടക്കം മൂന്നു പേർ പിടിയിൽ.

 

കണ്ണൂര്‍(www.truenewsmalayalam.com) : കണ്ണൂർ വിമാനത്താവളത്തിൽ കോടികൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശികളടക്കം മൂന്നു പേർ പിടിയിൽ.

അബുദാബി, മസ്‌ക്കറ്റ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് വന്ന കാസർഗോഡ്, ഉദുമ സ്വദേശികളായ രണ്ടുപേരടക്കം മൂന്ന് യാത്രക്കാരില്‍ നിന്നായാണ്  അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസ് പിടികൂടിയത്..

 പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ രണ്ട് കോടിയിലധികം രൂപ വിലവരും.

 ഉദുമ സ്വദേശികളായ അബ്ദുല്‍ റഹ്‌മാന്‍ (29), നിസാമുദ്ദീന്‍ കൊവ്വാല്‍ വളപ്പില്‍ (44), കണ്ണൂര്‍ മാനന്തേരി സ്വദേശി നൗഫല്‍ അണ്ടത്തോടന്‍ (46) എന്നിവരെയാണ് സ്വര്‍ണവുമായി പൊലീസ് പിടികൂടിയത്.

 എയര്‍പോര്‍ട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇവരെ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പരിശോധിക്കുകയായിരുന്നു.

ശരീരത്തിലും എമര്‍ജന്‍സി ലാബിലും ഷൂസിന് ഒപ്പം ധരിച്ച് സോക്‌സിലും ഒളിപ്പിച്ചു വെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

 മൊത്തം 3392 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. ഇതിന് വിപണിയില്‍ ഏകദേശം 2,03,45,216 രൂപ വിലവരും.

 കണ്ണൂര്‍ സിറ്റി ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള  പ്രത്യേക സംഘമാണ് സ്വര്‍ണം പിടികൂടിയത്.


No comments