JHL

JHL

സ്വാതന്ത്ര്യ ദിനം; വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

കുമ്പള(www.truenewsmalayalam.com) : രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മഹാത്മ കോളേജ് കുമ്പള ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

നിലവിൽ ഹയർ സെക്കന്ററിക്ക് പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ രണ്ടംഗ ടീമിനാണ് മത്സരത്തിൽ പങ്കെടുക്കാനാവുക.

ആഗസ്റ്റ് 11, വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് മഹാത്മ കോളേജ് ക്യാമ്പസിൽ വച്ചായിരിക്കും മത്സരം നടക്കുക. വിജയികൾക്ക് 1111 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 555 രൂപയും ട്രോഫിയും സമ്മാനിക്കുമെന്ന് മാനേജ്മെന്റ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

 താത്പര്യമുള്ള ടീമുകൾ ആഗസ്റ്റ് 10 ന് വൈകുന്നേരം നാലു മണിക്ക് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യുക.

ബന്ധപ്പെടേണ്ട നമ്പർ : 9895 150 237; 9048075465; 8075304177.

മത്സരാർത്ഥികൾ അവരുടെ സ്കൂളിൽ നിന്നുള്ള തിരിച്ചറിയൽ രേഖയോ ഓഫീസിൽ നിന്നുള്ള സാക്ഷ്യപത്രമോ കൊണ്ടുവരേണ്ടതാണ്.

വാർത്ത സമ്മേളനത്തിൽ മഹാത്മ കോളേജ് പ്രിൻസിപ്പാൾ കെ. എം.എ സത്താർ, വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ, കൊമേഴ്സ് വിഭാഗം അധ്യാപകൻ ഇസ്മായിൽ ആരിക്കാടി,  കോ-ഓർഡിനേറ്റർ അബ്ദുൽ റഹ്മാൻ മാസ്റ്റർ ചേരാൽ എന്നിവർ സംബന്ധിച്ചു.

No comments