JHL

JHL

വിളയിൽ ഫസീല, മുഹമ്മദ് യാഹു എന്നിവരെ അനുസ്മരിച്ച് ഇശൽ ഗ്രാമം.

മൊഗ്രാൽ(www.truenewsmalayalam.com) : മാപ്പിളപ്പാട്ടിന്റെ വാനമ്പാടി വിളയിൽ ഫസീല,മൊഗ്രാലിലെ അനുഗ്രഹീത കലാകാരൻ മുഹമ്മദ് യാഹൂ എന്നിവരെ അനുസ്മരിച്ച് ഇശൽ ഗ്രാമം.

 കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക ഉപകേന്ദ്രമായ മൊഗ്രാൽ സ്കൂൾ ഓഫ് മാപ്പിള ആർട്സ് ആണ് മൊഗ്രാൽ ടൗണിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.

 ഇശൽ ഗ്രാമത്തിലെ പഴയകാല കലാകാരൻ ബിഎം സാലി, മുഹമ്മദ് യാഹുവിന്റെ പേരക്കുട്ടി അയിഷാ സൻവ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ സ്കൂൾ ഓഫ് മാപ്പിള ആർട്സ് ചെയർമാൻ ബഷീർ അഹമ്മദ് സിദ്ദീഖ് അധ്യക്ഷതവഹിച്ചു. കൺവീനർ മുഹമ്മദ് കെഎം സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ മുഖ്യാതിഥിയായി സംബന്ധിച്ചു.

 എം മാഹിൻ മാസ്റ്റർ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, സെഡ് എ മൊഗ്രാൽ,ഗഫൂർ ലണ്ടൻ, ഹമീദ് പെർവാഡ്, എംഎം റഹ്മാൻ,എംഎ മൂസ,യാസീൻ കെഎം, ബിഎ മുഹമ്മദ് കുഞ്ഞി, എംഎസ് അഷ്‌റഫ്‌, ബികെ മുനീർ, മിഷാൽ റഹ്മാൻ എന്നിവർ സംസാരിച്ചു.

എസ്കെ ഇക്ബാൽ, ഖാദർ മൊഗ്രാൽ, ഖാലിദ് മൊഗ്രാൽ,ഇബ്രാഹിം മൊഗ്രാൽ,ടികെ അൻവർ, എംഎസ് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി മൈമൂൺ നഗർ,ഖലീൽ പേരാൽ,എഎം അബ്ദുൽഖാദർ, ടിഎ ജലാൽ,നൂഹ് കടവത്ത്,ഇസ്മായിൽ-മൂസ, ഹസ്സൻ കൊപ്പളം, എസ്കെ സലീം,ബഷീർ ബദ്ര്യാ നഗർ,റഫീഖ് കടപ്പുറം, മാസ്റ്റർ മിഷാൽ-ഇക്ബാൽ, സീദി നിഹാദ് തുടങ്ങിയ ഇശൽ ഗ്രാമത്തിലെ കലാകാരന്മാർ വിളയിൽ ഫസീലയുടെയും മുഹമ്മദ് യാഹൂ ആലപിച്ചിരുന്ന മുഹമ്മദ് റാഫിയുടെയും പാട്ടുകൾ പാടി അനുസ്മരണത്തിൽ പങ്കുചേർന്നു. കെവി അഷ്‌റഫ്‌ നന്ദി പറഞ്ഞു.


No comments