അത്തർ വിൽപ്പനക്കാരൻ സുലൈമാൻ കടപ്പുറം നിര്യാതനായി.
മൊഗ്രാൽ(www.truenewsmalayalam.com) : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീടുകൾ,ഷോപ്പുകൾ കേന്ദ്രീകരിച്ച് സുഗന്ധദ്രവ്യങ്ങൾ വില്പന നടത്തി ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന മൊഗ്രാൽ കടപ്പുറം സ്വദേശി സുലൈമാൻ (65) നിര്യാതനായി.
ഖദീജയാണ് ഭാര്യ. മക്കൾ:സിദ്ദീഖ് പിഎസ്(ഫ്രണ്ട്‌സ് ക്ലബ്ബ് അംഗം)മറിയം ബീബി. മരുമക്കൾ:സാഹിന ഒളയത്തടുക്ക, സക്കറിയ കൈകമ്പ. സഹോദരങ്ങൾ:റഫീഖ്, പരേതരായ അബ്ദുള്ള, സീതി.
മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദിൽ ഉച്ചയോടെ ഖബറടക്കും.
നിര്യാണത്തിൽ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്,മൊഗ്രാൽ ദേശീയവേദി,മീലാദ് ട്രസ്റ്റ് അനുശോചിച്ചു.
Post a Comment