JHL

JHL

സമൂഹ പുനർനിർമാണത്തിൽ വിദ്യാർഥികളുടെ പങ്ക് അനിഷേധ്യം; ഇ.കെ റമീസ്.

കാസർകോട്(www.truenewsmalayalam.com) :സമൂഹ പുനർനിർമാണത്തിൽ വിദ്യാർഥികളുടെ പങ്ക് അനിഷേധ്യമാണ് എന്ന് എസ്.ഐ.ഒ ദേശീയ പ്രസിഡൻ്റ് ഇ.കെ.റമീസ്.

 

 വൈജ്ഞാനിക പ്രവർത്തനങ്ങളിലേർപ്പെട്ട് നീതിനിഷ്ഠമായ സമൂഹത്തെ നിർമിക്കുന്ന ദൗത്യം ഏറ്റെടുക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്. ഐ. ഒ ആലിയ സംഘടിപ്പിച്ച 'മീറ്റ് ദി ലീഡേഴ്സ്' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, സെക്രട്ടറി അമീൻ മമ്പാട്, കാസർകോട് ജില്ലാ പ്രസിഡന്റ് കെ.സി അബ്ദുർറഹീം, സെക്രട്ടറി ഉമർ സഈദ്, ആലിയ അറബിക് കോളേജ് പ്രിൻസിപ്പൾ ഖലീലു റഹ്മാൻ നദ്‌വി തുടങ്ങിയവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

 എസ്.ഐ.ഒ ആലിയ ഏരിയ പ്രസിഡന്റ്‌ അഹ്മദ് സഹ്‌ലാൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അബ്ദുൽ ബാസിത് സ്വാഗതം പറയുകയും ഏരിയ സമിതി അംഗം മിർഫാസ് നൗഫൽ നന്ദി ആശംസിക്കുകയും ചെയ്തു. സൽമാൻ കെ.ടി ഖിറാഅത്ത് നടത്തി.

No comments