മംഗളൂരുവിൽ വിൽപ്പനക്കായി എത്തിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി ഉപ്പള സ്വദേശി പിടിയിൽ.
മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ വിൽപ്പനക്കായി എത്തിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി ഉപ്പള സ്വദേശി പിടിയിൽ.
ഉപ്പള സ്വദേശി മുഹമ്മദ് റഫീഖ് (40) ആണ് മംഗളൂരു സി.സി.ബി. പോലീസിന്റെ പിടിയിലായത്.
ബെംഗളൂരുവിൽനിന്ന് കൊണ്ടുവന്ന എം.ഡി.എം.എ. തലപ്പാടിയിലെ കെ.സി. റോഡിനു സമീപം വിൽക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് റഫീഖ് അറസ്റ്റിലായത്.
ഇയാളിൽനിന്ന് 25,000 രൂപ വിലവരുന്ന 50 ഗ്രാം എം.ഡി.എം.എ, 8,000 രൂപ വിലയുള്ള മൊബൈൽ ഫോൺ, ഡിജിറ്റൽ തൂക്കുയന്ത്രം എന്നിവ പോലീസ് പിടിച്ചെടുത്തു.
Post a Comment