JHL

JHL

ഇസ്ലാമിക് സെൻ്ററുകൾ സാമൂഹ്യ നന്മക്ക് ഉതകുന്ന കേന്ദ്രങ്ങളാകണം: ജിഫ്രി തങ്ങൾ

കുമ്പള(www.truenewsmalayalam.com) : സമസ്തയുടെ കീഴ്ഘടകങ്ങളുടെ കീഴിലുള്ള ഓഫീസുകളും ഇസ് ലാമിക് സെൻ്ററുകളും സംഘടനാ പ്രവർത്തനങ്ങൾക്കുള്ള ആസ്ഥാനമെന്നതിനു പുറമേ സാമൂഹ്യ നന്മക്ക് ഉതകുന്ന കാരുണ്യത്തിൻ്റെയും കരുതലിൻ്റെയും കേന്ദ്രങ്ങളാകണമെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു.

എസ്.എം.എഫ്,എസ്.വൈ.എസ്,എസ്.കെ. എസ്.എസ്.എഫ്, എസ്.ബി.വി കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഷിറിയ കുന്നിൽ നിർമിക്കുന്ന ശംസുൽ ഉലമ ഇസ് ലാമിക് സെൻ്ററിൻ്റെ  ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ.

ചെയർമാൻ കെ.എം അബ്ബാസ് ഓണന്ത അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ സലാം ദാരിമി ആലംപാടി സ്വാഗതം പറഞ്ഞു.എം.എസ്.തങ്ങൾ മദനി ഓലമുണ്ട, ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, യഹിയ തങ്ങൾ കുമ്പോൽ, സൈഫുദ്ധീൻ തങ്ങൾ ഹുദവി, ചെങ്കളം അബ്ദുല്ലഫൈസി,സിറാജുദ്ധീൻ ഫൈസി ചേരാൽ, നാസർ ഫൈസി ബെറുവം, റഷീദ് മാസ്റ്റർ ബെളിഞ്ചം,ഇബ്രാഹിം മുണ്ട്യത്തടുക്ക, യാസിർ മൗലവി ഒളയം, എം.കെഅലി മാസ്റ്റർ, 

മഹ്മൂദ് ഇബ്രാഹീം, മഹ്മൂദ്, ഹസൈനാർ സീതി ഘട്ടം, മഹ്മൂദ് അന്തുഞ്ഞി ഹാജി, ഇബ്രാഹീം ഹാജി കയ്യാർ, മൊയ്തീൻ കുഞ്ഞി ഗോളിയടി, അന്തുഞ്ഞി ഹാജി സീതി ഘട്ടം, മുഹമ്മദ് സാലി, ഫിറോസ് ഓണന്ത സംസാരിച്ചു. 

പടം. ഷിറിയ കുന്നിൽ ഇസ് ലാമിക് സെൻ്റർ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് നടന്ന പരിപാടി സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

No comments