സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ.
കാസര്‍കോട്(www.truenewsmalayalam.com) : സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി മധൂര്‍ ചേനക്കോട് സ്വദേശിയായ അബ്ദുല്‍ഖാദര്‍ (55) പിടിയിലായത്.
ഉളിയത്തടുക്ക ഭാഗത്ത് ഇന്നലെ നടന്ന പരിശോധനയിലാണ് സ്‌കൂട്ടറില്‍ ഒളിപ്പിച്ച നിലയില്‍ 380 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.
പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ. അഷ്‌റഫ്, ജയിംസ് എബ്രഹാം കുറിയോ, സിവില്‍ ഓഫീസര്‍മാരായ സാജന്‍ അപ്യാല്‍, കെ. സതീശന്‍, പി.എസ് പ്രഷി, ഡ്രൈവര്‍ പി.എ ക്രിസ്റ്റിന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മെയ് മോള്‍ ജോണ്‍, കൃഷ്ണപ്രിയ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Post a Comment