കുമ്പളയിൽ പട്ടാപകൽ കവർച്ച, വീട്ടിൽ കയറിയ മോഷ്ട്ടാവ് ഗൃഹനാഥനെ തള്ളിയിട്ട് ലാപ്ടോപ്പ് കവർന്നു.
കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ പട്ടാപകൽ കവർച്ച, വീട്ടിൽ കയറിയ മോഷ്ട്ടാവ് ഗൃഹനാഥനെ തള്ളിയിട്ട് ലാപ്ടോപ്പ് കവർന്നു.
കുമ്പള ഗവണ്മെന്റ് ആശുപത്രി റോഡിന് സമീപം താമസികാരനായ ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്, ഇബ്രാഹിമിന്റെ ഭാര്യ റുഖിയ ബന്ധു മരിച്ചതിനാല്‍ മൊഗ്രാലില്‍ പോയിരുന്നു. അതിനിടെ ഇബ്രാഹിം വീടിന്റെ വാതില്‍ പൂട്ടി താക്കോല്‍ തട്ടിന്‍ പുറത്ത് വെച്ച് കടയില്‍ പോയ നേരത്തായിരുന്നു താക്കോല്‍ എടുത്ത് മോഷ്ടാവ് അകത്തുകയറിയത്.
ഇബ്രാഹിം തിരിച്ചെത്തിയപ്പോള്‍ വീട്ടിനകത്ത് കണ്ട മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇബ്രാഹിമിനെ തള്ളിയിട്ട് ലാപ്‌ടോപ്പ് അരയില്‍ തിരുകി മോഷ്ടാവ് കടന്നുകളയുകയായിരുന്നു.
വിവരമറിഞ്ഞ് പരിസരവാസികള്‍ മോഷ്ടാവിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേശനമാരംഭിച്ചു.
Post a Comment