JHL

JHL

കൊടിയമ്മ പാലം അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു.

കുമ്പള(www.truenewsmalayalam.com) : കൊടിയമ്മ പാലത്തിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമിച്ച അപ്രോച്ച് റോഡിൻ്റെ ഉദ്ഘാടനം എ.കെ.എം അഷ്റഫ് എം.എൽ.എ ഉത്സവാന്തരീക്ഷത്തിൽ നിർവഹിച്ചു.

കാസർകോട് വികസന പക്കേജിൽ ഉൾപ്പെടുത്തിയായിരുന്നു കാലവർഷത്തിൽ തകർന്ന പാലം പുതുക്കി പണിതത്, പാലത്തിന് മുകളിൽ ടാറോ,കോൺഗ്രീറ്റോ ചെയ്യാത്തതിനാൽ വൻ തോതിൽവെള്ളം കെട്ടിനിൽക്കുന്നത് വലിയ ദുരിതം സൃഷ്ടിച്ചിരുന്നു, ഇതേ തുടർന്ന് എം.എൽ.എ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചിലവഴിച്ചാണ് അപ്രാച്ച് റോഡും സ്കൂൾ മദ്രസ വിദ്യാർത്ഥികളുടെ സുരക്ഷിതമായ സഞ്ചാരത്തിനായി കൈവരിയടക്കം ഒരുക്കിയത്. 

 ചടങ്ങിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ് അധ്യക്ഷയായി.
 ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, കുമ്പള പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.കെ. ആരിഫ്, പഞ്ചായത്തംഗങ്ങളായ  ഐഷത്ത് റസിയ, യൂസഫ് ഉൾവാർ, രവിരാജ് തുമ്മ, കൊടിയമ്മ ജുമാ മസ്ജിദ് ഖത്തീബ് മഹ്മൂദ് സഅദി, സെക്രട്ടറി പി എ  അബൂബക്കർ പുകട്ട , മഞ്ചുനാഥ് ആൾവ, അഷ്റഫ് കൊടിയമ്മ, നസീമ പി എം, അബ്ബാസ് കൊടിയമ്മ, ഐ.കെ അബ്ദുല്ലക്കുഞ്ഞി, അബ്ദുല്ല ഇച്ചിലംപാടി, കെ മമ്മാലി,  അബ്ബാസലി കെ, പി ബി അബ്ദുൽ കാദർ , ഇബ്രാഹിം കൊടിയമ്മ, ബി പി അബ്ദുൽ റഹിമാൻ , മുഹമ്മദ് മുടുവം,  മൂസ ഹാജി കോഹിനൂർ, കെ.കെ അബ്ബാസ് ഹാജി, അബ്ദുൽ റഹിമാൻ അദ്രി,  സിദ്ധീഖ് ഊജാർ, നൗഫൽ കൊടിയമ്മ സംസാരിച്ചു.

No comments